പൗരത്വ നിയമ ഭേദഗതി, റാലിയടക്കമുള്ള ബഹുജന പ്രക്ഷോഭം നടത്താന്‍ സര്‍വ്വ കക്ഷി സംഘടനകളുടെ തീരുമാനം

പൗരത്വ നിയമ ഭേദഗതി, റാലിയടക്കമുള്ള ബഹുജന പ്രക്ഷോഭം നടത്താന്‍ സര്‍വ്വ കക്ഷി സംഘടനകളുടെ തീരുമാനം


കാഞ്ഞങ്ങാട്:  പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലുള്ള വിവിധ ജാതി- മത- കക്ഷി രാഷ്ട്രീയ വിശ്വാസികളെ അണി നിരത്തി നടത്തേണ്ട യോജിച്ച പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി   കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ- സമുദായ- സാമൂഹിക- സാംസ്‌കാരിക സംഘടനകളുടെ യോഗം വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കാഞ്ഞങ്ങാട് മേഖലാ സംയുക്ത പൗരത്വ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, സമസ്ത പ്രസിഡന്റ് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍, അഡ്വ. സി കെ ശ്രീധരന്‍, റവ. ഫാദര്‍ ജോസ് കുറ്റിയാട്ട് എന്നിവര്‍ രക്ഷാധികാരികളും മെട്രോ മുഹമ്മദ് ഹാജി (ചെയര്‍മാന്‍), ഡോ. സി. ബാലന്‍ (ജനറല്‍ കണ്‍വീനര്‍), എ വി രാമകൃഷ്ണന്‍ (ട്രഷറര്‍), ബഷീര്‍ വെള്ളിക്കോത്ത് (ഓര്‍ഗനൈസിംഗ് കണ്‍വീനര്‍), ഡോക്ടര്‍ ഖാദര്‍ മാങ്ങാട്, അഡ്വ. കെ രാജ് മോഹന്‍, മുന്‍ എം എല്‍ എ  എം നാരായണന്‍,  അഡ്വ. എം സി ജോസ്, എം മൊയ്തു മൗലവി, ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ മുഹമ്മദ് കുഞ്ഞി, ഡി വി ബാലകൃഷ്ണന്‍, ഡോ. അംബികാസുദന്‍ മാങ്ങാട്, ഡോക്ടര്‍ എ എം ശ്രീധരന്‍, അബ്രഹാം തോണക്കര, വി കമ്മാരന്‍, എ ദാമോദരന്‍, ഇ വി ജയകൃഷ്ണന്‍, സി മുഹമ്മദ് കുഞ്ഞി, സി യൂസുഫ് ഹാജി, അജ്മല്‍ കുശാല്‍ നഗര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും, എം വി രാഘവന്‍, എം കുഞ്ഞികൃഷ്ണന്‍, എം പി ജാഫര്‍, അഡ്വ. പി നാരായണന്‍, ഹംസ പാലക്കി, മൊയ്തു ഇരിയ, വി ഗോപി, എം കുഞ്ഞമ്പാടി, കെ. വേലായുധന്‍, അബ്ദുല്‍ സലാം നീലേശ്വരം, ടി കെ നാരായണന്‍, കെ.സി മുഹമ്മദ്, അഷ്‌റഫ് അഷ്‌റഫി, ബാലകൃഷ്ണന്‍ പി, ഡോ. അബ്ദുല്ല, ഹമീദ് മദനി, ബില്‍ടെക് അബ്ദുല്ല  കെ വി കുഞ്ഞികൃഷ്ണന്‍, പവിത്രന്‍ സ്വാമി, എ സി എ ലത്വീഫ് കണ്‍വീനര്‍മാരായും കമ്മിറ്റി നിലവില്‍ വന്നു.

ഹാറൂണ്‍ ചിത്താരി, കെ കെ ബദറുദ്ദീന്‍, ഹമീദ് മേലാച്ചേരി എന്നിവരെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ മാസം 22ന് മുമ്പ് വമ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന പ്രകടനവും റാലിയും കാഞ്ഞങ്ങാട് സംഘടിപ്പിക്കും.

പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത്  സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, പ്രൊഫ. ഖാദര്‍ മാങ്ങാട്, അഡ്വ. പി രാജ്‌മോഹന്‍, അഡ്വ. എം സി ജോസ്, വി കെ പി ഹമീദലി, എ വി രാമകൃഷ്ണന്‍, എ ദാമോദരന്‍, വി കമ്മാരന്‍, മൊയ്തു മൗലവി, അഷ്‌റഫ് സുഹ് രി, അബ്രഹാം തോണക്കര,  കെ സി മുഹമ്മദ്, നിസാര്‍ സിയാറത്തിങ്കര, ബില്‍ടെക് അബ്ദുല്ല, മൊയ്തു ഇരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രൊഫ. സി ബാലന്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments