
കാഞ്ഞങ്ങാട് : മൻസൂർ ഹോസ്‌പിറ്റൽ ഡയരക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. കെ കുഞ്ഞഹ്‌മദിനെ അരയാൽ സെവൻസിന്റെ വേദി സ്‌നേഹോപഹാരം നൽകി ആദരിച്ചു.
ഏകദേശം ഒരുലക്ഷത്തോളം പ്രസവ ശുശ്രൂഷകൾ നടത്തി വൈദഗ്ധ്യം തെളിയിച്ച ഡോ. കെ കുഞ്ഞഹ്‌മദിനെ അരയാൽ സെവൻസ് വേദിയിൽ വെച്ച് കാസർഗോഡ് എംപി ശ്രീ ഉണ്ണിത്താൻ അവറുകളാണ് അരയാൽ സെവൻസിന്റെ ഉപഹാരം നൽകി ആദരിച്ചത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ വിവി രമേഷൻ,മെട്രോ മുഹമ്മദ് ഹാജി, മൻസൂർ ഗ്രൂപ്പ് ചെയർമാൻ പാലക്കി കുഞ്ഞഹ്‌മദ് ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, കൗൺസിലർ എംപി ജാഫർ,ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരക്കാടത്ത് തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ പങ്ക് ചേർന്നു.
അരയാൽ സെവൻസ് ഫുട്‌ബോൾ ടൂൻണമെന്റിലെ ഫൈനൽ പോരാട്ടത്തിലെ പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ചാണ് അരയാലിന്റെ സ്‌നേഹത്തിൽ ചാലിച്ച ഉപഹാരം ഡോ. കെ കുഞ്ഞഹ്‌മദ് ഏറ്റ്‌വാങ്ങിയത്.
0 Comments