
കാസർകോട്: കല്യാണങ്ങളില്‍ നിന്നും മറ്റ് ആഘോഷ പരിപാടികളില്‍ നിന്നും പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാന്‍ കാസര്‍കോട് നഗരസഭയുടെ കരുതല്‍ . ഇനി മുതല്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ കാസര്‍കോട് നഗരസഭ തരും. പൊതുജനങ്ങള്‍ക്കും , കല്ല്യാണ മണ്ഡപങ്ങളും,മറ്റു ചടങ്ങുകള്‍ക്കും മിതമായ നിരക്കില്‍ വാടക കൊടുത്താല്‍ മാത്രം മതി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ നല്‍കും.ഇതിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന 1000 സ്റ്റീല്‍ പ്ലേറ്റുകളും ,1000 ചെറിയ പ്ലേറ്റുകളും ,1000 സ്റ്റീല്‍ ഗ്ലാസുകളുമാണ് നഗരസഭ വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ലഘൂകരിക്കുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.
0 Comments