പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു

പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു



കാഞ്ഞങ്ങാട്: ഉത്സവപ്പറമ്പില്‍ കത്തിച്ച  പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് തീയിടുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ ജോഷി (63)യാണ് മരിച്ചത്. ബുധനാഴ്ച  അഴിത്തല ഭദ്രകാളി ക്ഷേത്ര ഉത്സവം കഴിഞ്ഞതിനുശേഷം ഉത്സവത്തിന് കത്തിച്ച് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ വാരിക്കൂട്ടി തീയിടുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പൊള്ളലേറ്റ ജോഷി  മംഗളുരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments