
കാഞ്ഞങ്ങാട്: കൈ വിരലില്‍ മുറുകി കിടന്ന മോതിരം ഊരിയെടുക്കാനാകാതെ വിഷമിച്ച ഗൃഹനാഥന്റെ രക്ഷക്ക് അഗ്‌നി ശമന സേനയെത്തി. പുഞ്ചാവി കടപ്പുറത്തെ അപ്പച്ചനാണ് മോതിരം വിരലില്‍ കുടുങ്ങിയത് കാരണം വട്ടം കറങ്ങിയത്. എത്രശ്രമിച്ചിട്ടും മോതിരത്തില്‍ നിന്ന് വിരലിനെ മോചിപ്പിക്കാന്‍ കഴിയാതിരുന്നതോടെ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിച്ചു. അഗ്‌നിശമനസേനയെത്തി റിംഗ് കട്ടര്‍ ഉപയോഗിച്ച് മോതിരം മുറിച്ചെടുത്തതോടെ അപ്പച്ചന്റെ ശ്വാസം നേരെ വീണു. സ്റ്റീല്‍ സ്പൂണ്‍ കൈവിരലിനിടയില്‍ വെച്ചാണ് മോതിരം മുറിച്ചു മാറ്റിയത്.
0 Comments