LATEST UPDATES

6/recent/ticker-posts

സത്യാന്വേഷണത്തിന്റെ പാഠശാലയാണ് ശാസ്ത്രരംഗം: സുകുമാരൻ പെരിയച്ചൂർ


കാഞ്ഞങ്ങാട്: യഥാർത്ഥ ജ്ഞാനം സ്വാഭാവികം മാത്രമാണെന്നും ശാസ്ത്ര പഠനത്തിലൂടെയാണ്  സത്യാന്വേഷണം സാധ്യമാകുന്നതെന്നും എഴുത്തുകാരനും അദ്ധ്യാപക നുമായ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര രംഗം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരുടേയുംനിർബന്ധങ്ങളിലൂടെയല്ല ഓരോ കണ്ടു പിടുത്തങ്ങളും ഉണ്ടായതെന്നും ജന്മനാ ഉള്ള സത്യാന്വേഷണ ഗവേഷണ താത്പര്യത്തിലൂടെയാണ് മൈക്കൽ ഫാരഡെ വൈദ്യുതിയും സിവിരാമൻ രാമൻ ഇഫക്ടും, ജയിംസ് വാട്ട് ആവിയന്ത്രവുംകണ്ടുപിടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഈവർഷം മുതൽ ശാസ്തം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ മിടുക്കരായ വിദ്യാർത്ഥികളെ ഓരോ വിദ്യാലയത്തിൽ നിന്നുംപങ്കെടുപ്പിച്ച്  നടത്തുന്ന ഇത്തരം ശില്പശാല പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിന് മുതൽക്കൂട്ടാണെന്നും അഭിപ്രായപ്പെട്ടു.ചടങ്ങിൽ അജാനൂർ പഞ്ചായത്ത് മെമ്പർ പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.ഹൊസ് ദുർഗ് എഇഒ ജയരാജ് പിവി, രാംനഗർസ്കൂൾ ഹെഡ് മാസ്റ്റർ സി.മാധവൻ, അനിൽ കുമാർ, ശ്രീ കുമാർ.കെ,സപ്ന.പി, സുധാകരൻ മാസ്റ്റർ, ബിന്ദു ബാലകൃഷ്ണൻ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറ്റി അൻപതോളം വിദ്യാർത്ഥികൾ ശില്പശാല യിൽ പങ്കെടുത്തു.

Post a Comment

0 Comments