മുളിയാര്‍ പഞ്ചായത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയത്തിന് നോട്ടീസ് നല്‍കി

മുളിയാര്‍ പഞ്ചായത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയത്തിന് നോട്ടീസ് നല്‍കി




മുളിയാര്‍: പൗരത്വ ഭേദഗതിനിയമത്തിനെതിരെ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍നോട്ടീസ് നല്‍കി.  ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്താണ് നോട്ടീസ് നല്‍കിയത്. മറ്റൊരു അംഗം  ശോഭാ പയോലം പ്രമേയത്തെ പിന്തുണച്ചു. പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും, പാര്‍ലമെന്ററി ബോര്‍ഡിന്റെയും
അനുമതിയോടെയാണ് നോട്ടീസ് നല്‍കിയത്.നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ടേഷന്‍  നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം  ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷ ങ്ങളുടെ ആശങ്ക അകറ്റണമെന്നും  പ്രമേയത്തില്‍ വ്യക്തമാക്കി. ഭരണഘടനയിലെ മൗലികാവകാശത്തില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്ന നിയമത്തിന് മുമ്പിലുള്ള സമത്വവും നിയമസംരക്ഷണവും പ്രസ്തുത പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ലംഘിക്കുന്നതായി  ബോദ്ധ്യപ്പെടുകയാണ്.ഭേദഗതി നിയമത്തില്‍ ആറ് മതവിഭാഗങ്ങളുടെ പേര്  പരാമര്‍ശിച്ചപ്പോള്‍ മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിലൂടെ നിയമത്തിനു മുമ്പിലുള്ള സമത്വത്തെയാണ് നിരാകരിച്ചതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments