'മോദിയുടെ രാഷ്ട്രീയം ഇവിടെ വേണ്ടിയിരുന്നില്ല'; പൗരത്വ വിഷയം സംസാരിച്ച പ്രധാനമന്ത്രിയെ തള്ളി രാമകൃഷണ മിഷന്‍

'മോദിയുടെ രാഷ്ട്രീയം ഇവിടെ വേണ്ടിയിരുന്നില്ല'; പൗരത്വ വിഷയം സംസാരിച്ച പ്രധാനമന്ത്രിയെ തള്ളി രാമകൃഷണ മിഷന്‍



കൊൽക്കത്ത: ബംഗാളിലെ ബേലുർ മാതിലുള്ള രാമകൃഷണ മിഷൻ ആസ്ഥാനത്ത് രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മിഷനിലെ സന്യാസിമാർ രംഗത്ത്. സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ മഠത്തിലെത്തിയ മോദി പൗരത്വ ഭേഗതിയെ അനൂകൂലിച്ചും അതിനെതിരായ പ്രതിഷേധങ്ങളെ തള്ളിയുമാണ് സംസാരിച്ചത്. രാഷ്ട്രീയ രംഗം തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ താൻ സന്യാസിയാകുമായിരുന്നുവെന്നും മോദി പറയുകയുണ്ടായി.

എന്നാൽ രാഷ്ട്രീയ മത ചിന്തകളില്ലാത്ത മഠത്തിൽ മോദി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് മിഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള സ്വാമി സുവിദാനന്ദ പത്ര സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയെ രാഷ്ട്രീയ പ്രസംഗം നടത്താൻ അനുവദിക്കാൻ പാടിലായിരുന്നുവെന്നും വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം മഠത്തെ വേദിയാക്കിയത് നിർഭാഗ്യകരമാണെന്നുമാണെന്നുമാണ് ഒരു വിഭാഗം സന്യാസിമാരുടെ പക്ഷം. മഠത്തിന്റെ അതിഥിയായാണ് മോദി എത്തിയതെന്നും അതിഥികൾ എന്താണ് സംസാരിക്കേണ്ടതെന്ന കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും സ്വാമി സുവിദാനന്ദ പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞതിനോട് മഠം പ്രതീകരിക്കില്ല. മഠത്തിന്റെ അതിഥിയായാണ് മോദി എത്തിയത് അതിഥികൾ പറയുന്നതിന്റെ ഉത്തരവാദിത്തം ആതിഥേയനില്ല- സ്വാമി സുവിദാനന്ദ പറഞ്ഞു.ഞങ്ങൾ രാഷ്ട്രീയമില്ലാത്തവരുടെ സംഘമാണ്. ഞങ്ങൾ വീടുകൾ ഉപേക്ഷിച്ച് ഇവിടേക്ക് എത്തിയത് ലൗകിക ചിന്തകളെ വെടിഞ്ഞുകൊണ്ടാണ്. എല്ലാ തരത്തിൽ പെട്ടവരെയും ഉൾക്കൊള്ളുന്നതാണ് മഠത്തിന്റെ സംസ്‌കാരം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ നിന്നുമുള്ള സന്യാസിമാർ മഠത്തിൽ ഉണ്ട്- സ്വാമി വ്യക്തമാക്കി.

മോദിയുടെ സന്ദർശനത്തെ മഠത്തിലെ അംഗമായ ഗൗതം റോയിയും വിമർശിച്ചു്. മോദി മഠത്തിലെ അന്തേവാസി അല്ലെന്നും അതിനാൽ മഠത്തിൽ വന്ന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments