ചൊവ്വാഴ്ച, ജനുവരി 14, 2020

കാഞ്ഞങ്ങാട് : ജനുവരി 16ന് വൈകുന്നേരം 3:30 ന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ വെച്ച്   പൗരത്വ ഭേദഗതി നിയമം നീക്കം ചെയ്തു രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ബഹുജന പ്രതിഷേധ സദസ്സ്  ചേരുമെന്നും ഈ സദസ്സിൽ  എല്ലാവരും അണിചേരണമെന്നും  കിസ്സയുടെ ഭാരവാഹികൾ  കാഞ്ഞങ്ങാട് വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. 
എം.ബി രാജേഷ്, അഡ്വ രേശ്മിത ചന്ദ്രൻ, എം.എ റഹ്മാൻ ഷാഹിന നഫീസ, അംബികസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കുമെന്നും സംഗമത്തിനോട് അനുബന്ധിച്ചു വിവിധ കലാസാംസ്കാരിക സദസ്സ്  സംഘടപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു
വി.വി.രമേശൻ, അബ്ബാസ് രചന, സി.ഷുക്കൂർ, ബിബി ജോസ്, മഹമൂദ് മുറിയനാവി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ