പി എസ് സി പരീക്ഷാമേൽനോട്ടം; സർക്കാർ നടപടി ശ്ളാഘനീയം: സപര്യ സാംസ്കാരിക സമിതി

പി എസ് സി പരീക്ഷാമേൽനോട്ടം; സർക്കാർ നടപടി ശ്ളാഘനീയം: സപര്യ സാംസ്കാരിക സമിതി


കാഞ്ഞങ്ങാട്: പിഎസ്‌സി പരീക്ഷാ മേൽനോട്ടം അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയ സർക്കാർ ഉത്തരവ് മാതൃകാപരവും ശ്ളാഘനീയവുമായ നടപടി യാണെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ പെരിയച്ചൂർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.കേവലം ഒരു മണിക്കൂർ ഡ്യൂട്ടിക്ക് അഞ്ഞൂറ്റി അമ്പത് രൂപ പ്രതിഫലം കൈപ്പറ്റുന്ന ഇത്തരം നടപടികൾ അവസാനിപ്പിച്ചു കൊണ്ടുളള ധീരമായ ഭരണപരിഷ്കാരങ്ങളെ പൊതുജനം രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിഎസ് സിപരീക്ഷാ ഡ്യൂട്ടി ഏതാനും അദ്ധ്യാപകരുടെ കുത്തുകയായിരുന്നു വെന്നും അത്തരക്കാരിൽ നിന്നുള്ള പ്രതിഷേധങ്ങൾ മുഖവിലക്ക് എടുക്കേണ്ട കാര്യമില്ല എന്നുംഎല്ലാ പരീക്ഷകളും മൂല്യനിർണയവും ജോലിയുടെ ഭാഗമാക്കാനുളള നടപടിയുടെ തുടക്കമാവട്ടെ ഈ ഉത്തരവെന്നും എഴുത്തുകാരനും അദ്ധ്യാപക നുമായ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments