
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തനിച്ച് താമസിച്ചു വന്ന പ്രായമുള്ള സ്‌ത്രീയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഹിലായിരുന്നു സംഭവം. രാജ്‌റാണിയെന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.
ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. എന്നാലിപ്പോള്‍ ഇവര്‍ തനിച്ചാണ് താമസം. സംഭവ സമയത്ത് വീടിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ലോട്ടറിക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത്. വീടിനുള്ളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്‌തുക്കളും കളവ് പോയിട്ടുണ്ട്.
0 Comments