പുഴയിലെ തോണി യാത്രക്കിടെ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു

പുഴയിലെ തോണി യാത്രക്കിടെ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു



മഞ്ചേശ്വരം: പുഴയിലെ തോണി യാത്രക്കിടെ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥിനിയും മിയാപദവ് കുളവയലിലെ റോണി-സുനിത ദമ്പതികളുടെ മകളുമായ റെനീത്ത (19)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നേത്രാവതി പുഴയിലായിരുന്നു അപകടം. മംഗളൂരുവിലെ ഒരു ചര്‍ച്ചില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റെനീത്തയും സുഹൃത്തുക്കളും. ഇവിടെ നിന്ന് ഉള്ളാളം ഭാഗത്തെ നേത്രാവതി പുഴയില്‍ തോണി യാത്ര നടത്തുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. സംഘത്തിലെ ഒരാള്‍ തോണിയില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പുഴയില്‍ നിന്ന് അഞ്ചുപേരേയും പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് റെനീത്ത മരണത്തിന് കീഴടങ്ങിയത്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടേയും പരിക്ക് ഗുരുതരമാണ്.

Post a Comment

0 Comments