റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വി കുഞ്ഞമ്പു നായര്‍ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വി കുഞ്ഞമ്പു നായര്‍ അന്തരിച്ചു


കാസര്‍കോട്: റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിദ്യാനഗര്‍ ചിന്മയ കോളനി ശ്രീസദ്മയില്‍ പി.വി കുഞ്ഞമ്പു നായര്‍ (72) അന്തരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം മുന്‍ പ്രസിഡണ്ട്, ദേശീയ ഹരിത സേന (ഇക്കോക്ലബ്ബ്) കാസര്‍കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കെ.സുശീല (ബളാല്‍). മക്കള്‍: സിമി കെ. നായര്‍ (എഞ്ചിനീയര്‍, ഗള്‍ഫ്). കെ. സുജിത് കുമാര്‍ (എഞ്ചിനീയര്‍, ഗള്‍ഫ്). മരുമക്കള്‍: എന്‍. അജിത് (അതിയാമ്പൂര്‍ കാഞ്ഞങ്ങാട്), പി. ലാവണ്യ (ബേത്തൂര്‍പാറ). സഹോദരങ്ങള്‍: പി.വി ബാലകൃഷ്ണന്‍ നായര്‍ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), പരേതനായ പി.വി രാഘവന്‍ നായര്‍ (പെരിയ).
വൈകിട്ട് മൂന്ന് മണിക്ക് പെരിയ തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Post a Comment

0 Comments