കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

LATEST UPDATES

6/recent/ticker-posts

കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ




തിരുവനന്തപുരം: കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെയാണ് പേയാട് പള്ളിമുക്കിലെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഗവർൺമെന്റ് പ്രസ്സിലെ ജീവനക്കാരനായിരുന്ന ഇഖ്ബാലിന് കട ബാധ്യതകളുണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments