
2019-20 വര്‍ഷത്തെ ഇ ഗവേര്‍ണന്‍സിനുള്ള ദേശീയ അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അര്‍ഹനായി. കേന്ദ്ര പേഴ്‌സണല്‍, പബ്ലിക് ഗ്രീവെന്‍സന്‍സ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയത്തിന്റെ ഉദ്യേഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അര്‍ഹനായത്. കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കായി നടപ്പാക്കിയ അര്‍ഹരായ വ്യക്തികള്‍ക്ക് അര്‍ഹതപ്പെട്ട സമയത്ത് അര്‍ഹമായത് ലഭ്യമാക്കുന്ന 'വി ഡിസേര്‍വ്' പദ്ധതിക്കാണ് പുരസ്‌കാരം. ഇ ഗവേര്‍ണന്‍സില്‍ ജില്ലാ തലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന പദ്ധതികളില്‍ സ്വര്‍ണ്ണമെഡലാണ് കളക്ടര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി ഏഴിന് മുബൈയില്‍ നടക്കുന്ന ഇ ഗവര്‍ണന്‍സ് ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് ജില്ലയ്ക്ക് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വ്യത്യസ്ത വികസന ക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്ടറെ അഭിനന്ദിച്ചു.
0 Comments