
കാഞ്ഞങ്ങാട്:നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് പെയ്‌സ് മോട്ടോഴ്‌സ് സ്ഥാപനം മാനേജര്‍ മധുരക്കാട്ടെ രാജേഷിന്റെ പരാതിയില്‍ കാസര്‍കോട് അണങ്കൂര്‍ ടി വി സ്റ്റേഷന് സമീപത്തെ ബാരിക്കാട് ഹൗസില്‍ ബി ബഷീറിനെതിരെ യാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഈ സ്ഥാപനത്തില്‍ നിന്ന് രണ്ടുവര്‍ഷംമുമ്പ് പിരിഞ്ഞുപോയ ജീവനക്കാരിയുടെ പേരു പറഞ്ഞായിരുന്നു ഭീഷണി.അഞ്ച്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ പൊതുജനമധ്യത്തില്‍ അപമാനിക്കും വിധം ചോദ്യം ചെയ്യുമെന്നുമാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.
0 Comments