എന്‍.എ. ഹാരിസ് എം.എല്‍.എയ്ക്ക് നേരെ ഉണ്ടായത് ആസൂത്രിത കൊലപാതക ശ്രമമെന്ന് മകന്‍

എന്‍.എ. ഹാരിസ് എം.എല്‍.എയ്ക്ക് നേരെ ഉണ്ടായത് ആസൂത്രിത കൊലപാതക ശ്രമമെന്ന് മകന്‍


ബംഗളൂരു : കാസര്‍കോട്ടുകാരനായ കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസിന് ബംഗളൂരുവിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റു. ബംഗളൂരു ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ആരോ ഉപേക്ഷിച്ചുപോയ സ്‌ഫോടകവസ്തുപൊട്ടിത്തെറിക്കുകയായിരുന്നു എം.എല്‍.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് കീഴൂര്‍ സ്വദേശിയായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധയും കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ്. പിതാവിനെതിരെ നടന്നത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് മകന്‍ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു. എന്‍.എ ഹാരിസ് എം.എല്‍.എയുടെ പിതാവ് എന്‍.എ മുഹമ്മദും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും വ്യവസായിയുമാണ്. എന്‍.എ മുഹമ്മദ് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്തിരുന്നു. മലയാളികളാണെങ്കിലും എന്‍.എ മുഹമ്മദും മകന്‍ എന്‍.എ ഹാരിസും കര്‍ണ്ണാടക കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാണ്.  

Post a Comment

0 Comments