പൗരത്വ നിയമം, പോരാട്ടങ്ങൾക്കും സ്റ്റേ ഇല്ല, എൻ വൈ എൽ രാപ്പകൽ സമരം നാളെ

LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമം, പോരാട്ടങ്ങൾക്കും സ്റ്റേ ഇല്ല, എൻ വൈ എൽ രാപ്പകൽ സമരം നാളെ
കാസറഗോഡ് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ സമരങ്ങൾ നടന്നിട്ടും, ഭരണഘടനാ ലംഘനം നടത്തി ഒരു വിഭാഗത്തെ ഭയപ്പെടുത്തി അരികുവത്കരിക്കാനുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരെ നാഷണൽ യൂത്ത് ലീഗ് രാപ്പകൽ സമരം നാളെ കാസറകോട് ടൗണിൽ വെച്ച് നടത്തുമെന്ന് എൻ വൈ എൽ കാസറഗോഡ് ജില്ലാ കമ്മറ്റി അറിയിച്ചു, ജനുവരി 24 വെള്ളി വൈകുന്നേരം 4 മണി മുതൽ ശനിയാഴ്ച രാവിലെ 11മാണിവരെ ഒപ്പുമര ചുവട്ടിലാണ് പ്രതിഷേധ പരിപാടികൾ. 
ജില്ലയിലെ സാംസകാരിക മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും, വിവിധ നാടൻ കലാവിരുന്നുകൾ പ്രതിഷേധരാവിൽ അരങ്ങേറും, ഭരണകൂടത്തിന് ഇഷ്ടമില്ലാത്തതെന്തും അനുവദിക്കില്ലെന്നു പറയുന്ന സംഘപരിവാർ വെറുപ്പിന്റെ രാഷ്ട്രീയക്കാർക്കെതിരെയുള്ള വ്യത്യസ്ത സമരപരിപാടി ആണ് നടക്കുകഎന്നു ഭാരവാഹികൾ അറിയിച്ചു. പരിപാടിയിലേക്ക് മുഴുവൻ ജനാതിപത്യ മതേതര വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌  അഡ്വ. ഷമീർ പയനങ്ങാടി ഉത്ഘാടനം ചെയ്യും.

Post a Comment

0 Comments