അതിഞ്ഞാൽ മാപ്പിള സ്കൂൾ : ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

അതിഞ്ഞാൽ മാപ്പിള സ്കൂൾ : ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു



അജാനൂർ : അതിഞ്ഞാൽ മാപ്പിള സ്കൂളിൽ കുട്ടികൾ റെയിൽ പാളം അശ്രദ്ധമായി മുറിച്ചുകടക്കുന്നു എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ  വ്യാജ പ്രചാരണം നടത്തിയതിന്റെ ഫലമായി വര്ഷങ്ങളായി നാട്ടുകാരും കുട്ടികളും ഉപയോഗിക്കുന്ന ഇടവഴി റെയിൽവേ അധികൃതർ അടച്ചതിനെ തുടർന്ന് ഭാവി നടപടികൾക്കായി നാട്ടുകാരുടെയും സ്കൂൾ PTA യുടെയും നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു .
          വർഷങ്ങളായി നാട്ടുകാരും പടിഞ്ഞാർ ഭാഗത്തുള്ള സ്കൂളിലെ വിദ്യാർത്ഥികളും ആശുപത്രികൾ , ആരോഖ്യകേന്ദ്രങ്ങൾ,
സ്കൂൾ ,മദ്റസ ,പള്ളി തുടങ്ങിയ ഇടങ്ങളിലേക്കായി   ഉപയോഗിക്കുന്ന വഴിയാണ് ചിലരുടെ വ്യാജ പ്രചാരണത്തിലൂടെ ഇല്ലാതായത് .വിദ്യാർഥികൾ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ അധ്യാപകരുടെ സാന്നിധ്യം എന്നും ഉറപ്പുവരുത്താറുണ്ടെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു .വസ്തുത ഇതായിരിക്കെയാണ് അശ്രദ്ധരായി കുട്ടികൾ റയിൽപാളം മുറിച്ചു കടക്കുന്നു എന്ന പ്രചാരണം തൽപരകക്ഷികൾ നടത്തിയത് .കഴിഞ്ഞ ദിവസം റയിൽവെയുടെ നേതൃത്വത്തിൽ വഴി ബ്ലോക്ക് ചെയ്തു .ഇതിനെത്തുടർന്ന് കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താന്  വഴി  തുറന്നു കിട്ടാൻ  ഇടപെടുന്നതിനായി
നിവേദനം കൊടുത്തിരുന്നു .

ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ

രക്ഷാധികാരികൾ:
കെ ദാമോദരൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), ബഷീർ വെള്ളിക്കോത്ത് ( സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ),  എം കെ രാഘവൻ ( സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ).

ചെയർമാൻ:
ഹമീദ് ചെരക്കടത്ത് ( പഞ്ചായത്ത് മെമ്പർ ), 
ജനറൽ കൺവീനർ:എ ജി ശംസുദ്ധീൻ ( ഹെഡ് മാസ്റ്റർ ), ട്രഷറർ:തെരുവത്ത് മൂസഹാജി ( ജമാഅത്ത് പ്രസിഡന്റ് ).

വൈസ് ചെയർമാൻമാർ:
ബെസ്റ്റോ കുഞ്ഞഹമ്മദ്, അഷ്‌റഫ്കൊളവയൽ,  സി എച്ച് സുലൈമാൻ,  സുരേഷ് എം.

കൺവീനർമാർ:
സി എച്ച് കുഞ്ഞബ്ദുള്ള,  പി എം നാസർ,
യു വി ഇഖ്‌ബാൽ,  ഖാലിദ് അറബിക്കാടത്ത്.

അംഗങ്ങൾ:പി എം ഫാറൂഖ്,  കെ കുഞ്ഞിമൊയ്ദീൻ, പി വി സൈദു ഹാജി, ബി മുഹമ്മദ്, അബ്ദുൽ കരീം, ഷീബ ഉമ്മർ, കുഞ്ഞാമിന, പി എം ഫൈസൽ, നൗഷാദ്,
അബ്ദുൽ റസാഖ് ടി, മുസ്തഫ കൊളവയൽ, കാസിം കെ.
മറിയക്കുഞ്ഞി

Post a Comment

0 Comments