ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടി; യുവാവും കാമുകിയും പിടിയിൽ

ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടി; യുവാവും കാമുകിയും പിടിയിൽ



തിരുവനന്തപുരം: ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് പോയ യുവാവും കാമുകിയുടെ പിടിയിലായി. വെള്ളറട പളുകൽ മത്തംപാല സ്വദേശി ലിജോ ജോസഫ്(24) പനച്ചമൂട് സ്വദേശിയും എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിനിയുമായ ബിസ്മിത ലിയാഖത്ത്(20) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

തമിഴ് നാട്ടിലെ എഞ്ചിനിയറിങ് കോളേജിലെ ലാബ് അസിസ്റ്റന്‍റും കോളേജ് ബസിന്‍റെ ഡ്രൈവറുമായിരുന്നു ലിജോ ജോസഫ്. ഇതേ കോളേജിലെ വിദ്യാർതിനിയായ ബിസ്മിത കോളേജ് ബസിലാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ബസ് യാത്രയ്ക്കിടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു.

ഇതിനിടെ ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയിൽ പോയി വിവാഹിതരാകുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ലിജോയുടെ ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലിജോയും ബിസ്മിതയും പിടിയിലായത്. ഇവർക്കെതിരെ ബാലാവകാശ നിയമപ്രകാരമാണ് കേസെടുത്തതെന്ന് വെള്ളറട സി.ഐ എൻ. ബിജു പറഞ്ഞു.  

Post a Comment

0 Comments