LATEST UPDATES

6/recent/ticker-posts

സൈന നെഹ്‍വാള്‍ ബിജെപിയിൽ ചേർന്നു



ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് സൈന ബിജെപിയില്‍ ചേര്‍ന്നത്. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സെെന ബിജെപിയിലെത്തിയത്. മൂത്ത സഹോദരി ചന്ദ്രാന്‍ഷു നെ‌ഹ്‌വാളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ഹരിയാന സ്വദേശിയായ സൈന ഇന്ത്യയിലെ വനിതാ കായിക താരങ്ങളിൽ മുൻനിരയിലുള്ളയാളാണ്. ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. അ‌ർജുന, ഖേൽ രത്ന അവാ‌ർഡുകൾ നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഭാരത് കി ലക്ഷ്മി പ്രചാരണത്തിൻെറ ഭാഗമായി താരം രംഗത്തെത്തിയിരുന്നു. ഇരുപത്തൊൻപതുകാരിയായ സൈന ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. 2015ലാണ് സെെന ഈ നേട്ടം കെെവരിച്ചത്. നിലവിൽ ഒൻപതാം റാങ്കിലാണ്. ഇന്ത്യൻ ബാഡ്മിന്റൻ താരമായ പി.കശ്യപാണ് ഭർത്താവ്.

Post a Comment

0 Comments