പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കു സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത അമ്മാവനെതിരെ പൊലീസ് കേസെടുത്തു. എരിയാല്‍ ആഷിക മന്‍സിലിലെ സുഹൈല്‍ സി എ (36) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച എസ് ഐ അനന്തകൃഷ്ണന്‍, എ എസ് ഐ അതുല്‍ റാം, സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് രാത്രി 12.15ന് മൊഗ്രാലില്‍ നിന്നു കുമ്പളയിലേക്കു സ്‌കൂട്ടറില്‍ പോവുകയായിരുന്ന 17 കാരന്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ തെളിവെടുപ്പിലാണ് ചാച്ചയായ എരിയാല്‍ ആഷിക മന്‍സിലിലെ സുഹൈല്‍ ആണ് സ്‌കൂട്ടര്‍ നല്‍കിയതെന്ന് അറിയിച്ചത്. ഇതിനെതുടര്‍ന്നാണ് അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പുലര്‍ച്ചെ നാലുമണിയോടെ വീട്ടുകാരെ വിളിച്ചുവരുത്തി സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളെ സുരക്ഷിതമായി ഏല്‍പ്പിച്ചു.
Home
»
Kasaragod
» പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കു സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത അമ്മാവനെതിരെ കേസ്
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ