വിലവിവര പട്ടികയില്‍ ക്രമക്കേട് കാണിച്ചാല്‍ നടപടി-കളക്ടര്‍

വിലവിവര പട്ടികയില്‍ ക്രമക്കേട് കാണിച്ചാല്‍ നടപടി-കളക്ടര്‍



കാസര്‍കോട് നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്നുവെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൊതുവിതരണ വകുപ്പും അളവുതൂക്ക വിഭാഗവും ചേര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തി. കാസര്‍കോട് തഹസില്‍ദാര്‍ എ.വി. രാജന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ നായ്ക്, അളവ് തൂക്ക വിഭാഗം ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് റോബര്‍ട്ട് പെരേര,താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് സി.സിന്ധു എന്നിവര്‍ പരിശേധനയില്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അമിതവില ഈടാക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതുമായ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

Post a Comment

0 Comments