
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂരിലെ പി.പി ബാബുവാണ് അറസ്റ്റിലായത്. ഒമ്പതുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കല്ല് പൊലീസ് പോക്സോ നിയമപ്രകാരം ബാബുവിനെതിരെ കേസെടുത്തത്. കുറച്ചുദിവസമായി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. യു.കെ.ജിയില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ പെണ്‍കുട്ടിയെ ബാബു പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പരാതി.
0 Comments