കാഞ്ഞങ്ങാട്: അതിഞ്ഞാൽ ഉമർ സമർബന്തി (റ) മഖാം ഉറൂസിന് ആയിരങ്ങൾക്ക്അന്നദാനത്തോട് കൂടി സമാപനം കുറിച്ചു .
വൈകിട്ട് അഞ്ച് മണിക്ക്
ആരംഭിച്ച ഭക്ഷണ വിതരണത്തിൽ നാനാദിക്കുകളിൽ നിന്നും സ്ത്രീകളും ,കുട്ടികളുമടക്കം ആയിരങ്ങളെത്തി .
ഞായറാഴച്ച രാത്രി ജമാത്ത്
പ്രസിഡന്റ് തെരുവത്ത് മൂസഹാജിയുടെ അധ്യക്ഷതയിൽ നടന്നസമാപന ചടങ്ങിൽ
നവാസ് മന്നാനി പനവൂർ
മുഖ്യ പ്രഭാഷണവും ,
മാണിയൂർ ഉസ്താദ് കൂട്ടു പ്രാർത്ഥനക്ക് നേതൃത്വവും നൽകി .അതിഞ്ഞാൽ ഖത്തീബ് മുജീബ് റഹ്മാൻ ദാരിമി,ജമായത്ത് സക്രട്ടറി
മാണിയൂർ ഉസ്താദ് കൂട്ടു പ്രാർത്ഥനക്ക് നേതൃത്വവും നൽകി .അതിഞ്ഞാൽ ഖത്തീബ് മുജീബ് റഹ്മാൻ ദാരിമി,ജമായത്ത് സക്രട്ടറി
പി.എം ഫാറൂഖ് ഹാജി ,ഉറൂസ്
കമ്മറ്റി ചെയർമാൻ വി.കെ
അബ്ദുല്ല ഹാജി ,കൺവീനർ
ബി.മുഹമ്മദ് ഹാജി ,ട്രഷറർ
തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി ,എം.എം.മുഹമ്മദ് കുഞ്ഞി ഹാജി ,പി .വി സൈദുഹാജി ,റമീസ് അഹമ്മദ് ,മുഹമ്മദ് കുഞ്ഞി സഅദി ,അബ്ദുൾ അസീസ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ മദ്രസയിൽ പോവുന്ന കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സഹായിക്കുന്ന സേവനത്തിന് കെ.കെ.യൂസഫിന് അതിഞ്ഞാൽ ജമായത്തിന്റെ
ആദരവ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി
നിർവ്വഹിച്ചു .
0 Comments