
ചിത്താരി: സെലക്ടഡ് സെന്റർ ചിത്താരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടിന്റെ സാമൂഹിക ജീവകാരുണ്യ രംഗങ്ങളിൽ പതിറ്റാണ്ടുകളായി നിസ്വാർത്ഥ സേവകനായ പി.ബി.മൊയ്തീൻ കുഞ്ഞിയെ (മോയിൻച്ച) ആദരിച്ചു. ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലെ സമാപന ചടങ്ങിൽ വെച്ച് ഹോസ്ദുർഗ് പോലീസ് എസ്.ഐ. എൻ.പി രാഘവൻ സ്നേഹാദര സമർപ്പണം നടത്തി. സമൂഹത്തിന്റെ ഏതൊരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുന്ന ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണെന്നും ഇങ്ങനെയൊരാളെ ആദരിക്കാൻ വൈകിപ്പോയി എന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും നാട്ടിലെ സ്ഥാപനങ്ങളുടെ കാര്യത്തിലും പതിറ്റാണ്ടാകുളായി സേവനം തുടരുകയാണ്, സെന്റർ ചിത്താരിയിൽ കച്ചവടക്കാരനായ പി.ബി. മൊയ്തീൻകുഞ്ഞി. പി.ബി.ഷബീർ അദ്ധ്യക്ഷത വഹിച്ചു. സ്നേഹാദരത്തിന് പി.ബി.മൊയ്തീൻ കുഞ്ഞി നന്ദി പറഞ്ഞു. എം.സി.മുർഷിദ് സ്വാഗതം പറഞ്ഞു. പോലീസ് ഓഫീസർ പ്രബേഷ്, ഹസ്സൻ പടിഞ്ഞാർ, മഷൂദ്, ജസീൽ, നൗമാൻ, മിക്ദാദ് തുടങ്ങിയവർ സംബന്ധിച്ചു. ഷബീബ് നന്ദി പറഞ്ഞു.
0 Comments