കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ



ദിബ്രുഗഡ്: ആസമിൽനിന്നുള്ള കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രി രമേശ്വർ തെലിയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ രണ്ട് ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. അപ്പർ ആസാമിലെ ദുലിയാജൻ പട്ടണത്തിലെ രാമേശ്വർ തെലിയുടെ വീട് ഡിസംബർ 11 ന് ആക്രമിക്കപ്പെട്ടത്. വിവാദമായ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡെബാജിത് ഹസാരിക, വിക്കി സോനാർ, അരൂപ് കഹാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് പ്രതികൾ പിടിയിലായതെന്ന് ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് ശ്രീജിത്ത് ടി പറഞ്ഞു.

രാമേശ്വർ തെലിയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ ഇതിന് മുമ്പ് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുലിയാജനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് സംഘത്തിനു നേരെ കല്ലെറിഞ്ഞ കേസിലും കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി പ്രവർത്തകർ ഉണ്ടായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.

ദേബാജിത് ഹസാരികയും വിക്കി സോനാറും പാർട്ടി പ്രവർത്തകരാണെന്ന് ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചു. അക്രമത്തിൽ തെലിയുടെ വീട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പങ്കിനെക്കുറിച്ച് പ്രതികളുടെ കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്ത് കാരണത്താലാണ് പിടികൂടിയതെന്ന് എനിക്കറിയില്ല. എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം അവരെ അറസ്റ്റ് ചെയ്താൽ എന്തെങ്കിലും സത്യം ഉണ്ടായിരിക്കണം. മൂവരും എന്റെ വീടിനടുത്താണ് താമസിക്കുന്നത്. അവർ എല്ലായ്പ്പോഴും കുടുംബസമേതം എന്റെ പരിപാടികളിൽ പങ്കെടുക്കുന്നവരാണ്"- രാമേശ്വർ തെലി മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 88 പേരെ ഇതുവരെ ദിബ്രുഗഡ് ജില്ലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments