കുമ്പള: കള്ളവും ചതിയുമില്ലാത്ത ഒരു ലോകത്തെ വാർത്തെടുക്കാൻ കച്ചവടക്കാരനില്ലാതെ "ഹോണസ്റ്റി ഷോപ്പ് '' ആരംഭിച്ചിരിക്കുകയാണ് ജി.വി.എച്ച്.എസ്.എസ്. ഹേരൂർ മീപ്പിരിയിലെ വിദ്യാർത്ഥികൾ .
വിദ്യാർത്ഥികൾക്കാവശ്യമുള്ള പഠനോപകരണങ്ങളാണ് വില്പനയ്ക്കുള്ളത് . രേഖപ്പെടുത്തിയ വില നോക്കി ആവശ്യമുള്ള സാധനം എടുത്ത് തൊട്ടടുത്ത് സ്ഥാപിച്ച പണപ്പെട്ടിയിൽ പണം നിക്ഷേപിക്കും.
ജെ.സി.ഐ ചോയ്യങ്കോടിന്റെ സഹകരണത്തോടെയാണ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചത് . ജീവിതത്തിൽ സത്യസന്ധത പുലർത്താൻ "ഹോണസ്റ്റി ഷോപ്പ്" പോലുള്ള പദ്ധതികളിലൂടെ സാധിക്കുമെന്ന് പ്രഥമാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ , പ്രോഗ്രാം ഡയറക്ടർ ജാഫർ മാസ്റ്റർ എന്നിവർ പറഞ്ഞു .
0 Comments