കൊറോണ വൈറസ് ബാധ ; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികളെ ജോലിക്കെടുക്കരുതെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് ബാധ ; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികളെ ജോലിക്കെടുക്കരുതെന്ന് മുന്നറിയിപ്പ്



മൈസൂരു: കൊറോണ വൈറസ് ബാധ കേരളത്തില്‍ മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് വിലക്ക്. കുടകിലെ കാപ്പിത്തോട്ടങ്ങളിലാണ് മലയാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം കാപ്പിത്തോട്ടങ്ങളില്‍ മലയാളികളെ ജോലിക്കെടുക്കരുതെന്ന് മുന്നറിയിപ്പുനല്‍കി.

തോട്ടമുടമകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള തൊഴിലാളികളെ ഫെബ്രുവരി 15 വരെ കേരളത്തിലേക്ക് അയയ്ക്കരുതെന്നും പുതിയ തൊഴിലാളികളെ എടുക്കരുതെന്നുമാണ് നിര്‍ദേശം.

കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ച സമയമാണിത്. വിളവെടുപ്പിന് കേരളത്തില്‍നിന്നു ധാരാളം തൊഴിലാളികള്‍ ഇവിടെയെത്തുന്നത് പതിവാണ്. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മുന്‍കരുതല്‍നടപടികളെല്ലാം സ്വീകരിച്ചെന്നും. സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments