കോളേജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

LATEST UPDATES

6/recent/ticker-posts

കോളേജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍



ഗാന്ധിനഗര്‍: വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.

ഒരു ക്ഷേത്രത്തിനു സമീപത്താണ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാള്‍ ശുചിമുറിയില്‍ കൊണ്ടുപോയി ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്.

മറ്റു അധ്യാപകരും പരിശോധനയില്‍ പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Attachments area

Post a Comment

0 Comments