അമേരിക്ക: അനധികൃത യാത്രക്കാരെ അമേരിക്കയിലേക്ക് കടത്തിയ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. കാനഡയില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയിലേക്കെത്തിക്കുന്ന ആളാണ് അറസ്റ്റിലായത്. ഊബര്‍ ഡ്രൈവറായ ജസ്വീന്ദര്‍ സിംഗിനാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇയാള്‍ ഫിലാഡല്‍ഫിയയിലെ താമസക്കാരനാണ്.
2019 ജനുവരി ഒന്നിനും മെയ് 20നും ഇടയില്‍ ഇയാള്‍ അമേരിക്കയിലേക്ക് അന്യ രാജ്യത്ത് നിന്നുള്ള നിരവധി പേരെ എത്തിച്ചതായി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ ദിവസവും ഇയാള്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലേക്ക് കൊണ്ടുപോയതായും കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
0 Comments