പോലീസ് പിടികൂടാനെത്തിയപ്പോള്‍ ഹണിട്രാപ്പ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പിന്നീട് അറസ്റ്റില്‍
Friday, February 14, 2020
കാസര്‍കോട്: പോലീസ് പിടികൂടാനെത്തിയപ്പോള്‍ ഹണിട്രാപ്പ് കേസിലെ പ്രതി നകൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിക്കൊപ്പം നിര്‍ത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അണങ്കൂരിലെ ഷഹബാസ് (23) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മുറിയില്‍ വെച്ച് വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ഷഹബാസിനെ അന്വേഷിച്ച് പോലീസ് പലതവണ ഇയാളുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. എസ് ഐ പി നളിനാക്ഷന്‍, സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാവിലെ ഷഹബാസിന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. അതിനിടെ ഷഹബാസ് ആത്മഹത്യാ ഭീഷണി മുഴക്കി കൈ ഞരമ്പ് മുറിച്ചത്. ഷഹബാസിനെ ഉടന്‍ തന്നെ പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട നില തരണം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
0 Comments