ഡല്‍ഹി: മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‍രിവാള്‍. വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് ആണ് കെജ്‍രിവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലുള്ളവരെ മാത്രമാണ് സത്യപ്രതിജ്ഞയ്‍ക്ക് ക്ഷണിക്കുക എന്നാണ് ആംആദ്‍മി പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഡല്‍ഹിയിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചായിരിക്കും ക്ഷണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കോ മുഖ്യമന്ത്രിമാര്‍ക്കോ ക്ഷണമുണ്ടാകില്ല - വ്യാഴാഴ്‍ച്ച ആംആദ്‍മി വക്താവ് പിടിഐയോട് പറഞ്ഞു. ഫെബ്രുവരി 16ന് രാവിലെ പത്ത് മണിക്ക് ഡല്‍ഹി രാംലീല മൈതാനത്ത് ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. കെജ്‍രിവാളിനെ അനുകരിച്ച് മഫ്‍ളറും കണ്ണടയും ധരിച്ച മഫ്‍ളര്‍മാന്‍ കുഞ്ഞിനെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകളാണ് ആംആദ്‍മി സര്‍ക്കാര്‍ നിലനിര്‍ത്തിയത്. എട്ട് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.
0 Comments