കാഞ്ഞങ്ങാട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അതിഞ്ഞാൽ മേഖല യൂത്ത് ലീഗ് വീട്ടുമുറ്റം എന്ന ക്യാമ്പയിൻ വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് അതിഞ്ഞാൽ ചീനമ്മാടത്ത്
കോമ്പൗണ്ടിൽ നടക്കും. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് തെരുവത്ത് മൂസഹാജി ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ, എം.എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഫാത്തിമ താഹ്ലിയ മുഖ്യ പ്രഭാഷണവും എം എസ് എഫ് ഹരിത സംസ്ഥാന സെക്രട്ടറി ഷാഹിദ റാഷീദ് വിഷയാവതരണ പ്രഭാഷണവും നടത്തും. ജില്ല മണ്ഡലം നേതാക്കന്മാർ സംബന്ധിക്കും.
0 Comments