കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍


കണ്ണൂര്‍: തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍. പ്രേരണ കുറ്റത്തിനാണ് നിതിന്‍ അറസ്റ്റിലായത്. നിതിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും.

കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്ന് ശരണ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ശരണ്യയുടെയും പ്രണവിന്റെയും വസ്ത്രങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചതോടെയാണ് കൊലപാതകി ആരെന്ന് പൊലീസ് കണ്ടെത്തിയത്. ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.

Post a Comment

0 Comments