ബിജ്‌നോര്‍: ഭക്ഷണത്തില്‍ മനുഷ്യമാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ടതിനെ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സഞ്ജയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യ പുറത്തുപോയിരുന്ന സമയം യുവാവ് ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്ന് പാചകം ചെയ്യുകയായിരുന്നു. ഭാര്യ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം വറുത്തെടുക്കുകയായിരുന്നു.
ഇത് കണ്ട ഭാര്യ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments