കൊറോണ ഭീതി പരത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത; ഓരോ സ്റ്റേഷന്‍ പരിധിയിലും നിരീക്ഷണത്തിന് പ്രത്യേക സംഘം

LATEST UPDATES

6/recent/ticker-posts

കൊറോണ ഭീതി പരത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത; ഓരോ സ്റ്റേഷന്‍ പരിധിയിലും നിരീക്ഷണത്തിന് പ്രത്യേക സംഘം


കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. കൊറോണ വൈറസ് ബാധയെപ്പറ്റി ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് പേരാണ് സംസ്ഥാനത്ത് പിടിയിലായത്. ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് ജില്ലയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘം സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്നാണ് അറിയിപ്പ്.

Post a Comment

0 Comments