കാസർകോട്: ജില്ലയിലെ അച്ചടി സ്ഥാപനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴു വരെ ഹോട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കോവിഡ് 19 രോഗ നിര്‍വ്യാപനത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് സാനിറ്റെസര്‍, സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും വേണം