നീലേശ്വരം: തൈക്കടപ്പുറത്ത് മത്സ്യ ലേലം ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ പി വി സതീശന്‍ തടഞ്ഞു. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മത്സ്യ ലേലം നടത്തിയതിനാണ് നടപടി. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ മത്സ്യ വില്‍പ്പന നടത്തിയതായി അദ്ദേഹം അറിയിച്ചു.സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ് രോഗനിര്‍വ്യാപന മാനദണ്ഡങ്ങള്‍ കര്‍ശനമായി പലിക്കുന്നതിനും തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി