പള്ളിക്കര : ആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതൽ ചർച്ച ചെയ്യപ്പെടുകയും, പരിസ്ഥിതി സൗഹൃദ നയങ്ങൾക്ക് ചെറിയ തോതിലെങ്കിലും മനുഷ്യ ജീവിതത്തിൽ പ്രാധാന്യം ലഭിക്കുകയും ചെയ്തങ്കിലും ആഗോള വനവൽകരണവും, പരിസ്ഥിതിയെ തകിടം മറിക്കുന്ന വ്യവസായങ്ങളും വിഭവ ചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നത് തുടരുകയാണെന്ന് ഡി.സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ പറഞ്ഞു. നാളെയ്ക്കൊരു തണൽ ആകണം ഇന്ന് നടുന്ന ഓരോ വ്യക്ഷതൈയെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
പൂച്ചക്കാട് മേഖല കോൺഗ്രസ്സ് കമ്മിറ്റി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് നൽകിയ ഫല വൃക്ഷത്തൈ വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പളളിക്കര മണ്ഡലം കോൺഗ്രസ്സ് എക്സിക്യൂട്ടീവ് അംഗം കെ.എസ്.മുഹാജിർ അദ്ധ്യക്ഷത വഹിച്ചു.ഉദുമ ബ്ലേക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ഡി.സി.സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര എന്നിവർ സംസാരിച്ചു.