മാണിക്കോത്ത്: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ഇന്ത്യയെവിൽക്കരുത് തൊഴിൽ നിയമങ്ങൾ തകർക്കരുത്
എ സ് ടി യു ദേശീയ പ്രതിഷേധത്തിൽ മോട്ടോർ തൊഴിലാളി
മാണിക്കോത്ത് യൂണിറ്റ് നാലിടങ്ങളിലായി സംഘടിപ്പിച്ച പരിപാടി ഓട്ടോ തൊഴിലാളികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി,
മാണിക്കോത്ത് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ്ണ അജാനൂർ പഞ്ചായത്ത് എസ് ടി യു പ്രസിഡൻ്റ് കരീം മൈത്രി ഉദ്ഘാടനം ചെയ്തു, യൂണിറ്റ് വൈസ് പ്രസിഡൻ്റ് അസീസ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു, ട്രറഷൻ എം എ മൊയ്തീൻ, വൈസ് പ്രസിഡൻ്റ് അന്തുമായി ബദർ നഗർ സംസാരിച്ചു ,സൗത്ത് ചിത്താരിയിൽ നടന്ന പ്രതിഷേധ പരിപാടി . എസ് ടി യു മോട്ടോർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് അഹമ്മദ് കപ്പണക്കാൽ ഉൽഘാടനം ചെയ്തു സി വി മുഹമ്മദ് ചിത്താരി അദ്ധ്യക്ഷത വഹിച്ചു അൻസാർ ചിത്താരി, സ്വാഗതം പറഞ്ഞു. എം കെ സുബൈർ ചിത്താരി സംസാരിച്ചു. മഡിയൻ രണ്ട് ഇടങ്ങളിലായി നടന്ന പ്രതിഷേധ പരിപാടിയുടെ ഉൽഘാടനം എസ് ടി യു അജാനൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം അസീസ് മാണിക്കോത്ത് ഉൽഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ട്രഷറർ എംഎ മൊയ്തു അദ്ധ്യക്ഷത പറഞ്ഞു, ഹനീഫ എം എ, മൂസകൊവ്വൽ, എം കെ അബ്ദുൾ ഖാദർ ,
മുഹമ്മദലി ചെർക്കപ്പാറ,സി കെ മുഹമ്മദ് കുഞ്ഞി, ഫാസിൽ ചിത്താരി, തുടങ്ങിയവർ പങ്കെടുത്തു