കാഞ്ഞങ്ങാട്: കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ എസ്.ഐ മാര്‍ക്ക് സ്ഥലംമാറ്റം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.ഐമാരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഹൊസ്ദുർഗ്ഗ് എസ്.ഐ, എൻ.പി രാഘവനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എൻ.പി രാഘവന്റെ ഒഴിവിലേക്ക് ചിറ്റാരിക്കാൽ എസ്.ഐ – കെ.പി. വിനോദ്കുമാറിനെ നിയമിച്ചു. ഇദ്ദേഹം നേരത്തെ ബേക്കൽ എസ്.ഐ ആയിരുന്നു. എം.വി. വിഷ്ണു പ്രസാദിനെ മഞ്ചേശ്വരത്തു നിന്നും വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യു.പി. വിപിൻകുമാറിനെ വിദ്യാനഗറിൽ നിന്നും കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രത്നാകരനെ ആദൂർ പോലീസ് സ്റ്റേഷനിൽ നിയമിച്ചു. ടി.വി പ്രസന്നകുമാറിനെ ബേക്കലിൻ നിന്നും ചന്തേരയിലേക്ക് മാറ്റി നിയമിച്ചു. കാസർകോട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്.ഐ, ഏ. വിശ്വംഭരൻ നമ്പ്യാരെ ബേക്കൽ തീരദേശ സ്റ്റേഷനിലേക്ക് മാറ്റി. കണ്ണൂർ എസ്.ഐ, ബാലകൃഷ്ണനെ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവായി. കണ്ണൂരിൽ നിന്നും ഇ. വിനോദ്കുമാറിനെ കാസർകോടും, ഇ. ജയചന്ദ്രനെ അമ്പലത്തറയിലും, വിജയനെ വിദ്യാനഗറിലും, മധുസൂദനനെ ബേക്കലിലും, രമേശനെ ചിറ്റാരിക്കാലിലും, മുരളീധരനെ ബേഡകത്തും, മോഹനനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലും എസ്.ഐമാരായി നിയമിച്ചിട്ടുണ്ട്.