കാഞ്ഞ്ങ്ങാട്: ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികളെ കോവിഡ് ടെസ്റ്റിനു വിധേയമാക്കണമെന്നാവശ്യപ്പെട്ട് മുനിസിപല്‍ ലീഗ് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു.
മുനിസിപല്‍ ലീഗ് പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി സി കെ റഹ്മതുള്ള സ്വാഗതം പറഞ്ഞു.
മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കെ കെ ഇസ്മയില്‍ ,സാജിദ് പടന്നക്കാട്,ഹക്കീം മീനാപീസ്, പി എ റഹ്മാന്‍, ആബിദ് ആറങ്ങാടി, റമീസ് ആറങ്ങാടി, ടീ മുഹമ്മദ് കുഞ്ഞി, സി.എച്ച് സുബൈദ, യാക്കൂബ്, ഇബ്രാഹിം, ഇസഹാഖ് പടന്നക്കാട്, ടി അന്തുമാന്‍, ഫൈസല്‍ കൂളിയങ്കാല്‍ എന്നുവര്‍ സംസാരിച്ചു. തുടര്‍ന്ന് നേതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി