മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 3 ; കാഞ്ഞങ്ങാടിന്റെ മതേതരത്വത്തിന്റെ അംബാസിഡര്‍...

മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 3 ; കാഞ്ഞങ്ങാടിന്റെ മതേതരത്വത്തിന്റെ അംബാസിഡര്‍...


കാഞ്ഞങ്ങാട് സംയു്ക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക മഹാ സമ്മേളനം ഉദ്്ഘാടനം ചെയ്ത് മുന്‍ എം.പിയും പ്രമുഖ പ്രഭാഷകനുമായ അബ്ദുസമദ് സമദാനി മെട്രോയെ വേദിയില്‍ ഇരുത്തി പറഞ്ഞു 'ഇത് ഒരു പുകഴ്ത്തലായി നിങ്ങള്‍ കാണേണ്ട, ഈ നാടിന്റെ സാമൂഹിക ജീവിതത്തില്‍ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ മെട്രോ മുഹമ്മദ് ഹാജി എന്ന നിങ്ങളുടെ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കാഞ്ഞങ്ങാടിന്റെ മത സാമൂഹിക രംഗത്ത് എന്ത് പ്രശ്‌നങ്ങളുണ്ടാവുമ്പോഴും മെട്രോ ഇടപെടുന്നു, പല തവണ മത തേതരത്വം സംരക്ഷിക്കാനായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നടത്തിയ സിമ്പോസിയങ്ങളിലും, മത സൗഹൃദ സദസുകളിലും പ്രസംഗിക്കാന്‍ ഞാന്‍ വന്നിട്ടുണ്ട്'. അത് വലിയ സത്യമാണ്. എപ്പോഴോക്കൊ കാഞ്ഞങ്ങാട് മതം പ്രശ്‌ന കലുഷിതമായിരുന്നുവോ, അപ്പോഴെല്ലാം മെട്രോ സ്‌നേഹ ദൂതനായി അവി ടെ എത്തിയിരുന്നു... മെട്രോ തന്നെ പറയുന്നു പല തവണ ബേജാപൂര്‍ മഠാധിപതിയെയും ബേള ചര്‍ച്ച് വികാരി യെയും കാഞ്ഞങ്ങാട്ട് കൊണ്ടു വന്ന കാര്യം...