സൗത്ത് ചിത്താരി: എസ് വൈ എസ് സംസ്ഥാന ട്രഷററും മത - രാഷ്ട്രീയ - ജീവകാരുണ്യ രംഗത്തെ സജീവ വ്യക്തിത്വവുമായിരുന്ന അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ അനുസ്മരണവും ഖുർആൻ പാരായണവും പ്രാർത്ഥനാ സദസ്സും സൗത്ത് ചിത്താരി ശാഖാഎസ് വൈ എസ് , എസ് കെ എസ് എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്‌ലാം മദ്രസാ ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ എസ്‌വൈഎസ് കാഞ്ഞങ്ങാട് മണ്ഡലം ട്രെഷറർ കെയു ദാവൂദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരളാ ജംഇയ്യത്തുൽ ഹുഫ്ഫാസ് കൺവീനർ ഹാഫിസ് റഫീഖ് ഫൈസി കുന്നംകുളം ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനാ സദസ്സിനു നേത്രത്വം നൽകി. ഹാഫിസ് താജുദ്ദീൻ ഖിറാഅത്ത് നിർവഹിച്ചു. എസ്‌വൈഎസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, എസ്കെഎസ്‌എസ്‌എഫ് കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് സഈദ് അസ്‌അദി പുഞ്ചാവി, എസ്‌എംഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, എസ്‌എംഎഫ് ജില്ലാ പ്രവർത്തകസമിതിയംഗം ബഷീർ വെള്ളിക്കോത്ത്, എസ്‌എംഎഫ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് സിഎം ഖാദർ ഹാജി, ജില്ലാ കൗൺസിലർ ഒൺഫോർ അബ്ദുറഹ്മാൻ, മെട്രോ മുഹമ്മദ് ഹാജിയുടെ പുത്രൻ മുജീബ് മെട്രോ, സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡെന്റ് അബ്ദുൽ ഖാദർ ഹാജി, അഷ്രഫ് മൗലവി തുടങ്ങീ നിരവധി പ്രമുഖർ സംബന്ധിച്ചു.