കാഞ്ഞങ്ങാട്:യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചിത്താരി കൂളിക്കാട്ടെ മീത്തൽ അബ്ദുൾ അസീസ് (34), വി.പി. റോഡിലെ വി.പി ഹൗസിൽ തൗഫീഖ് (24) എന്നിവരെ എസ്. ഐ. കെ.പി.വിനോദ് കുമാറാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ഒൻപതിന് ഗാർഡർ വളപ്പിലെ ശഫീഖിനെയാണ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്.