കാഞ്ഞങ്ങാട്: നീലേശ്വരം ബങ്കളം എരിക്കുളത്ത് സർവ്വീസ് സഹകരണ ബേങ്ക് കലക്ഷൻ ഏജന്റ് സുനിത സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പുതിയ കണ്ടംപാലത്തിനു സമീപത്തു നിന്നുതോട്ടിലേക്കു വീണു. യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്നു ഒഴുകിപോയ സ്ക്കൂട്ടർ നാട്ടുകാർ ചേർന്നു കരയ്ക്കെത്തിച്ചു. ഇവരുടെ ബാഗ് ഒഴുകി പോയതായി സൂചന വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.