കാഞ്ഞങ്ങാട്: ഹയർ സെക്കൻഡറി റിസൾട്ട് പ്രഖ്യാപിക്കാനായിട്ടും ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ മൗനം പാലിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വീഴ്ചക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി എല്ലാ നിയോജക മണ്ഡലത്തിലെ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടി യുടെ ഭാഗമായി എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പുതിയകോട്ട മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന പ്രകടനത്തിന്റെ സമാപന പരിപാടി മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരിയുടെ അധ്യക്ഷതയിൽ ജില്ല ട്രഷറർ അസറുദ്ധീൻ മണിയനോടി ഉദ്‌ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മൽ,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹകീം മീനാപ്പീസ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ആവിയിൽ,ഹസ്സൻ പടിഞ്ഞാർ, ഹാരിസ് ചിത്താരി എന്നിവർ സംസാരിച്ചു. സെക്രട്ടറി നജീബ് ഹദ്ദാദ് സ്വാഗതവും ഹാശിർ മുണ്ടത്തോട് നന്ദിയും പറഞ്ഞു.