ചൊവ്വാഴ്ച, സെപ്റ്റംബർ 08, 2020


അജാനൂർ: യഥാർത്ഥ വോട്ടർമാരെ തള്ളിപ്പിച്ചും വാർഡ് മാറ്റിയും രക്ഷിതാവിൻ്റെ പേര് പിതാവിൻ്റെതും മാതാവിൻ്റെതും മാറ്റി നൽകി ഇരട്ട വോട്ടുകൾ ചേർത്തും തിരഞ്ഞെടുപ് ഫലം അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം  ശ്രമിക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞ് യഥാർത്ഥ വോട്ടുകൾ തള്ളപ്പെടാതിരിക്കുവാനും വ്യാജ വോട്ടുകൾ  ചേർക്കാതിരിക്കാനും ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയി ല്ലെങ്കിൽ നിയമ നടപടികൾ നേരിടെണ്ടി വരുമെന്നും ചെയർമാൻ മുബാറക് ഹസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അജാനൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അജാനൂരിലെ 4, 5, 8 , 15, 16, 17, 18 എന്നീ യു.ഡി. എഫ് സ്വാധീന വാർഡുകളിലാണ് അതേ വാർഡുകളിൽ സ്ഥിര താമസമുള്ളവരും റേഷൻ കാർഡുടമകളും കാർഡിലെ അംഗങ്ങളുൾപ്പെടെ ആയിരത്തിൽപ്പരം വോട്ടർമാരെ സംഘടിതമായി തള്ളാനുള്ള അപേക്ഷകളും സി.പി. എമിന് മൽസര സാധ്യത കുറഞ്ഞ വാർഡിലെ വോട്ടർ പട്ടികയുൾപ്പെട്ട സി.പി.എം വോട്ടർമാരെ ആ വാർഡുകൾക്കും പുറമെ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞ വാർഡുകളിൽ ചേർക്കാനും ഒരേ വോട്ടർമാരെ തന്നെ രക്ഷിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് പിതാവിനെയും മാതാവിനെയും ഭർത്താവിനെയും ഭാര്യയെയുമൊക്കെ മാറിച്ചേർത്തും അപേക്ഷകൾ വിത്യസ്ത ദിനത്തിൽ സമർപ്പിച്ചിരിക്കുന്നത്. വോട്ടർമാരുടെ  ഹിയറിംഗിന് നേരിട്ട്  ഹാജരാവേണ്ടതില്ലാത്ത സൗകര്യം ഉപയോഗപ്പെടുത്തി വ്യാജ വോട്ടുകൾ നിറക്കാനും തള്ളാനുള്ള അപേക്ഷകളിൻമേൽ വോട്ടവകാശം തെളിയിക്കാൻ വോട്ടർമാർ നേരിട്ട് ഹാജരാകേണ്ടതുള്ളതിനാൽ കോവിഡ് കാലത്ത് ഹാജരാകാത്ത വോട്ടർമാരെ തള്ളിക്കാമെന്നുമുള്ള കണക്ക്ക്കൂട്ടലിലാണ് സി.പി.എം. വോട്ടർ പട്ടികയിൽ പേരും വാർഡിൽ സ്ഥിരതാമസവുമുള്ള ആയിര ത്തോളം വോട്ടർമാരെ ഈ വിധം സി.പി.എം നേതൃത്വം ബുദ്ധിമുട്ടിക്കുന്നതിനെതിരെ ജന വികാരം ശക്തമാണ്. യഥാർത്ഥ വോട്ടർമാരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയവർക്കും വോട്ട് തള്ള പെട്ടാൽ ബന്ധപെട്ട ഉദ്യോഗസ്ഥൻമാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കാനും വോട്ടർമാർ ആലോചിക്കുന്നുണ്ട്. അവർക്കാവശ്യമായ സഹായം യു.ഡി. എഫ് നൽകും.
ഡി.സി.സി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, വി കമ്മാരൻ എം പി ജാഫർ,വൺ ഫോർ അബ്ദുറഹ്മാൻ, പി.വി സുരേഷ്, ബഷീർ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മർ, ഹമീദ് ചേരക്കാത്ത്, ക്രസൻ്റ് മുഹമ്മദ് കുഞ്ഞി, കെ.എം മുഹമ്മദ് കുഞ്ഞി, സതീശൻ പാറക്കാട്ടിൽ ,   സി.വി തമ്പാൻ, കെ അബ്ദുൾ കരീം, അരവിന്ദാക്ഷൻ നായർ, ശ്രീനിവാസൻ മടിയൻ, രവീന്ദ്രൻ ആവിക്കൽ സംബന്ധിച്ചു.