ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2020
കാസര്‍കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ അഴിമതി നടത്തിയ എം സി ഖമറുദ്ധീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും എം എല്‍ എ യെ സംരക്ഷിക്കുന്ന മുസ്ലിം ലീഗ് നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നാഷണല്‍ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് കാസറഗോഡ് പോലിസ് തടഞ്ഞു. ഖമറുദ്ധീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 100 കണക്കിന് ആളുകളാണ് രാവിലെ കാസറഗോഡ് പുതിയബസ്റ്റാന്റ്  പരിസരത്തു നിന്നും പ്രകടനംനടത്തിയത്. മാര്‍ച്ച് തടഞ്ഞ ഉടനെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മാര്‍ച്ച് ജില്ലാ നാഷണല്‍ യൂത്ത് ലീഗ് സെക്രട്ടറി റിയാസ് അമലടുക്കം ഉദ്‌ഘാടനം ചെയ്തു, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡന്റ് മൊയ്ദീന്‍ കുഞ്ഞി കളനാട് യൂത്ത് ലീഗ് സ്റ്റേറ് ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ എന്നിവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു നാഷണല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ ഷെയ്ഖ് ഹനീഫ്, സെക്രട്ടറി ഹനീഫ് പി എച്ച്, സിദ്ദിഖ് ചേരങ്കൈ, റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, അന്‍വര്‍ മാങ്ങാടന്‍, ഇ എല്‍ നാസര്‍, സിദിഖ് ചെങ്കള, മുസമ്മില്‍ കോട്ടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി,